പൊള്ളാച്ചി: നഗരത്തില്‍ വയോധികയെ സ്വത്തിനുവേണ്ടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 17-കാരിയെ അറസ്റ്റ് ചെയ്തു. മാരിയപ്പന്‍പിള്ള വീഥിയില്‍ താമസിക്കുന്ന 76 വയസ്സുകാരിയായ പരേതനായ സദാശിവത്തിന്റെ ഭാര്യ നാഗലക്ഷ്മിയാണ് (76) മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സമീപപ്രദേശത്തെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. മരിച്ച നാഗലക്ഷ്മിക്ക് മൂന്നുമക്കളും ഒരു മകനുമാണുള്ളത്. മകന്‍ സെന്തിലിന്റെകൂടെയാണ് താമസം. സെന്തില്‍ പുറത്തുപോയപ്പോഴാണ് സംഭവം നടന്നത്.
വേറെ താമസിക്കുന്ന മകള്‍ ശാന്ത കാണാന്‍വന്നപ്പോഴാണ് അമ്മയെ മൂക്കില്‍നിന്ന് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി സംശയത്തിന്റെ പേരില്‍ 17-കാരിയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
നാലുമാസംകഴിഞ്ഞ് കാമുകനെ വിവാഹംകഴിച്ച് ജീവിക്കാന്‍വേണ്ടിയാണ് കൊല നടത്തിയതെന്നും സ്വര്‍ണം മോഷ്ടിച്ചതുമെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയില്‍നിന്ന് 20 പവന്‍ സ്വര്‍ണം കണ്ടെടുത്തു. പോലീസ് കേസന്വേഷിച്ചുവരുന്നു.
Content Highlights: plustwo student arrested in pollachi for killing elderly woman
Published: 18 Apr 2022, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented