ലഖ്നൗ: ഉത്തർപ്രദേശിൽ വളർത്തുനായയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇറച്ചിക്കടക്കാരൻ അറസ്റ്റിൽ. വെള്ളിയാഴ്ച കലാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൂപേന്ദ്ര ശർമ എന്ന വ്യക്തിയുടെ പരാതിയിലാണ് അറസ്റ്റുണ്ടായതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ദിക്ഷ ഭാവ്രെ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം ഭൂപേന്ദ്ര ശർമയുടെ വളർത്തുനായ പ്രദേശത്തെ ഒരു ഇറച്ചിക്കടയിൽ കയറി എന്നാരോപിച്ചായിരുന്നു ഇറച്ചിക്കടക്കാരനും സഹായിയും നായയെ കൊലപ്പെടുത്തിയത്. സലിം എന്ന ഇറച്ചി വിൽപ്പനക്കാരനും വസീം എന്ന മറ്റൊരാളും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നായയെ ആക്രമിച്ചതായും ഇത് നായയുടെ മരണത്തിന് കാരണമായതായും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം സലിമിനെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
Content Highlights: A pet dog was brutally stabbed to death at a butcher shop in Uttar Pradesh. The butcher owner has been arrested. Read the full story and details of this shocking incident.
Published: 10 Jan 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented