ബെംഗളൂരു: ലഗേജില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 10 മഞ്ഞ അനാക്കോണ്ടകളുമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയിലായി. ബാങ്കോക്കില്‍നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അനാക്കോണ്ടകളെ ആര്‍ക്കു കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നറിയാന്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.
ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പാമ്പാണ് മഞ്ഞ അനാക്കോണ്ട. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, അർജന്റീനയുടെ വടക്കു കിഴക്കുഭാഗം, വടക്കൻ യുറഗ്വായ് എന്നിവിടങ്ങളിലാണ് ഇത്തരം പാമ്പുകൾ സാധാരണയായി കാണപ്പെടുന്നത്.
കഴിഞ്ഞവർഷം ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 234 വന്യമൃഗങ്ങളെ രക്ഷപ്പെടുത്തിയിരുന്നു. ബാങ്കോക്കിൽനിന്ന് വന്ന യാത്രക്കാരനിൽനിന്ന് കംഗാരുക്കുഞ്ഞിനെയും കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കുഞ്ഞ് ശ്വാസംമുട്ടി ചത്ത നിലയിലായിരുന്നു.
Content Highlights: Man packs 10 live anacondas in suitcase from Bangkok to Bengaluru caught at airport
Published: 24 Apr 2024, 09:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented