കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ രണ്ട് കയ്യിലും പരിക്കുണ്ട്.
വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. ഷിബിന്റെ വീട്ടിലെത്തിയ സുരമ്യയും ഷിബിനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷിബിൻ സുരമ്യയെ കത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് വിവരം.
മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Content Highlights: 24-year-old Suramya was stabbed to death by her male friend Shibin, Incident occurred at the accused's house in Thuruthippuram, North Paravur, Vadakkekara police arrested the accused, who also sustained injuries, Body shifted to Paravur Taluk Hospital for post-mortem
Published: 13 Aug 2026, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented