കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബി.ഡി.എസ്. ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിനെയും മറ്റും ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ. 'ഇൻസ്റ്റന്റ് ഫണ്ട്‌സ്' എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് നോയ്ഡയിൽനിന്ന് പിടികൂടിയത്. കോളേജിലെ അസി. പ്രൊഫസർ നൽകിയ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിലെത്തിച്ച പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്‌സാസ് മജിസ്‌ട്രേറ്റ് കോടതി-മൂന്ന് റിമാൻഡ് ചെയ്തു.

To advertise here,

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻ രാജിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ എസ്.വി.മിഥുനിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കെ.സുനിൽ, പി.കെ.ദിജിൻരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

വിദ്യാർഥി ലോൺ ആപ്പ് വഴി പണം കടമെടുക്കുകയും തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് 'റഫറൻസ്' എന്ന രീതിയിൽ നൽകിയിരുന്ന അധ്യാപികയുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വരികയുമായിരുന്നു. പണമടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽതന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്ന് ശല്യം തുടർന്നു. പ്രതികൾ ബന്ധപ്പെടുന്ന ഫോൺ നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരുനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നോയ്ഡയിലുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.

ഐ.ടി. പാർക്കിന് സമാനമായ സ്ഥാപനത്തിലാണ് നാൽപതോളം ജീവനക്കാർ ജോലിചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതിനും പണം നൽകുന്നതിനും തിരിച്ചടവിന്റെ കാര്യങ്ങൾ ചെയ്യുന്നതിനും പ്രത്യേകം വിഭാഗങ്ങളുണ്ടായിരുന്നു. പ്രതികളെ പിടിക്കാൻ ശ്രമിക്കവെ ഒരുസംഘം പോലീസിനെ തടഞ്ഞു. തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നോയ്ഡ ഡി.ജി.പി.യുമായി ബന്ധപ്പെട്ടു. നോയ്ഡ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടിക്കാനായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിംബോക്‌സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടിച്ച പോലീസ് സിം ബോക്‌സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹൈടെക്ക് സംവിധാനങ്ങൾ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബി.ഡി.എസ്. ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിനെയും മറ്റും ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ നോയ്ഡയിലെ സംഘത്തിനുണ്ടായിരുന്നത് ഹൈടെക് സംവിധാനങ്ങൾ.

ഐ.ടി. പാർക്കിന് സമാനമായ സ്ഥാപനത്തിലാണ് നാല്പതോളം ജീവനക്കാർ ജോലിചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതിനും പണംനൽകുന്നതിനും തിരിച്ചടവിന്റെ കാര്യങ്ങൾ ചെയ്യുന്നതിനും പ്രത്യേകം വിഭാഗങ്ങളുണ്ടായിരുന്നു. പരിശോധനയിൽ ആളുകളെ വിളിക്കാൻ ഫോണിനു പകരം സിംബോക്‌സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾവരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടിച്ച പോലീസ് സിം ബോക്‌സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ എസ്.വി. മിഥുനിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കെ. സുനിൽ, പി.കെ. ദിജിൻരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

നിതിൻരാജ് ലോൺ ആപ്പ് വഴി പണം കടമെടുക്കുകയും തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് 'റഫറൻസ്' എന്ന രീതിയിൽ നൽകിയിരുന്ന അധ്യാപികയുടെ ഫോൺനമ്പറിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വരുകയായിരുന്നു. പണമടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽത്തന്നെ അധ്യാപികയ്ക്ക് ഒട്ടേറെ കോളുകൾചെയ്തിരുന്നു. ഓരോ നമ്പർ ബ്ലോക്ക്‌ചെയ്താലും മറ്റു നമ്പറുകളിൽനിന്ന് ശല്യംതുടർന്നു. പ്രതികൾ ബന്ധപ്പെടുന്ന ഫോൺനമ്പറുകൾ എല്ലാം സ്വിച്ച് ഓഫായെങ്കിലും സജീവമായ ഒരുനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നോയ്ഡയിലുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.