മേലാറ്റൂര്‍: രാജസ്ഥാന്‍ സ്വദേശിയെ വെര്‍ച്വല്‍ അറസ്റ്റുചെയ്ത് പണംതട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കേസിലെ മുഖ്യകണ്ണികളായ എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിയിലെ ആലഞ്ചേരി സുനീജ് (സുനീജ് മോന്‍-38), തൃശ്ശൂര്‍ പൂത്തോള്‍ മാടമ്പിലാന്‍ വലേരിപ്പറമ്പില്‍ അശ്വിന്‍രാജ് (27), കൊളത്തൂര്‍ വറ്റല്ലൂര്‍ പള്ളിപ്പറമ്പന്‍ മുഹമ്മദ് ഷഫീഖ് (29) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസിന്റെ സഹായത്തോടെ രാജസ്ഥാനിലെ ജോധ്പുര്‍ സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.

To advertise here,

ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ട ഒരാളെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോള്‍ കിട്ടിയ എടിഎം കാര്‍ഡുകളില്‍ ഒന്ന് താങ്കളുടേതാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയെ വെര്‍ച്വല്‍ അറസ്റ്റുചെയ്ത് 60,08,794 രൂപ തട്ടിയതെതെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ എട്ടിനായിരന്നു കേസിനാസ്പദമായ സംഭവം.

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത് എന്നിവരുടെ നിര്‍ദേശപ്രകാരം ജോധ്പുര്‍ സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ തേജ്കരന്‍, മേലാറ്റൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ.സി. മനോജ്കുമാര്‍, എസ്‌ഐ പ്രദീപ്, സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ മന്‍സൂര്‍, എഎസ്‌ഐ ഗോപാലകൃഷ്ണന്‍, സിപിഒമാരായ സുബിന്‍, അനിത, ഹോംഗാര്‍ഡ് എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞദിവസം പ്രതികളെ പിടികൂടിയത്. ?