
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ. മുളവുകാട് പോലീസാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയിൽനിന്നും ചില രേഖകൾ കൈപ്പറ്റിയശേഷം ഇത് തിരികെകൊടുക്കാത്ത ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം. പനമ്പുകാട് ഭാഗത്തുനിന്നാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്നാട് പോലീസ് അനീഷിനെ അന്വേഷിച്ചെത്തിയിരുന്നു.
Content Highlights: Infamous gangster Maradu Aneesh apprehended in Kochi. Police nabbed him while seeking another accused in a honey trap case. Learn more about the arrest.
Published: 15 Jan 2026, 12:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented