തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

To advertise here,

വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. യുവതിയും യുവാവും ആര്യനാട് സ്വദേശികളാണെന്നാണ് സംശയം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)