മട്ടന്നൂർ: വിമാനത്തിൽ പുകവലിച്ച യാത്രക്കാരനെ മട്ടന്നൂർ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 3.50ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ പുകവലിച്ചത്.
വിമാനത്തിന്റെ മുൻവശത്തെ ക്യാബിനിൽ വെച്ച് യാത്രാമധ്യേയാണ് പുകവലിച്ചത്. മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ പെരുമാറിയെന്ന എയർപോർട്ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Content Highlights: man arrested for smoking inside aircraft
Published: 13 Mar 2024, 05:48 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented