
ചിറ്റൂര്‍: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച യുവാവിനെ ചിറ്റൂര്‍ പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി 141 കെ.കെ. നഗര്‍, രങ്കമ്മ ഇല്ലം അരിയമിത്രനെ (ഗോകുല്‍-33) ആണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ നല്ലേപ്പിള്ളി കോട്ടപ്പള്ളത്തുനിന്നാണ് രണ്ട് കിലോഗ്രാം സ്വര്‍ണക്കട്ടികളുമായി ഇയാളെ പിടികൂടിയത്.
ശനിയാഴ്ച രാത്രി നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് മീന്‍വളര്‍ത്തുന്ന കുളത്തിന് സമീപം വാഹനം നിര്‍ത്തി യുവാവ് ഇറങ്ങിപ്പോകുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. സംശയം തോന്നി സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ആറായിരം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ഇതേസ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് അരിയമിത്രനെ സ്വര്‍ണവുമായി പിടികൂടിയത്. യാതൊരു രേഖയും കൈവശമുണ്ടായിരുന്നില്ലെന്നും അരിയമിത്രനെയും സ്വര്‍ണവും പാലക്കാട് സെഷന്‍സ് കോടതി മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
തമിഴ്നാട്ടില്‍നിന്ന് സ്വര്‍ണം ആഭരണമാക്കി പണികഴിപ്പിക്കുന്നതിനായി കൊണ്ടുവന്നതാണ്. ഇതിനിടെ ആരോ പിന്തുടരുന്നതായി തോന്നിയപ്പോള്‍ കാര്‍ നിര്‍ത്തി സ്വര്‍ണം കുഴിച്ചിട്ട് രാത്രിയില്‍ ഒളിച്ചുകഴിയുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസില്‍ നല്കിയ മൊഴി. ഇതിനിടെ ഇയാളുടെ പക്കലുണ്ടായിരുന്ന 35 ഗ്രാം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. ഇത് പിന്നീട് പോലീസ് കോട്ടപ്പള്ളത്തുനിന്ന് കണ്ടെടുത്തു. പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ചിറ്റൂര്‍ എസ്.ഐ. എം. മഹേഷ് കുമാര്‍ പറഞ്ഞു.
Content Highlights: man arrested for gold smuggling from tamilnadu to kerala
Published: 12 Dec 2022, 09:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented