
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ നഗരമധ്യത്തിൽനിന്ന് പിടികൂടിയത് രണ്ട് ചാക്ക് പുകയില ഉത്പന്നങ്ങൾ. കാറിൽ കടത്തുകയായിരുന്ന ഏകദേശം 2000 പാക്കറ്റ് ഹാൻസാണ് സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് ചെറൂട്ടി റോഡിൽവെച്ച് പിടിച്ചെടുത്തത്.
കാറോടിച്ച കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശി മിഥിലാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൊയോട്ട എറ്റിയോസ് കാർ തടഞ്ഞുനിർത്തി സംഘം പരിശോധിക്കുകയായിരുന്നു.
ഹാൻസ് പാക്കറ്റുകൾ നഗരത്തിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം കർശന പരിശോധനയാണ് നഗരത്തിൽ ടാൻസാഫ് സംഘം നടത്തിവരുന്നത്.
Content Highlights: Operation Toofan crackdown in Kozhikode city, 2000 packets of Hans tobacco seized, Arrest of Mithilaj from Thamarassery, Illegal distribution attempt intercepted on Cherooty Road, City DANSAF and Town Police joint operation
Published: 17 Jun 2026, 08:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented