കോഴിക്കോട്: മലാപ്പറമ്പിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന അനാശ്വാസ്യ കേന്ദ്രത്തില്‍ പോലീസുകാരും എത്തിയിരുന്നതായി വിവരം. അറസ്റ്റിലായ ഒന്നാം പ്രതി ബിന്ദുവിന്റെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ അന്വേഷണം തുടങ്ങി. രണ്ടുപേരും ഒരു വര്‍ഷത്തോളമായി ഒന്നാം പ്രതി ബിന്ദുവുമായി ബന്ധപ്പെട്ടതായാണ് കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഈ കേന്ദ്രത്തിലെ അതിഥികളായിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ മൊബൈൽ ഫോൺ സിഡിആര്‍(കോൾ ഡേറ്റ റെക്കോർഡ്‌) ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. 

To advertise here,

2022-ലും സമാനകേസില്‍ ബിന്ദുവിനെതിരെ പോലീസ് നടപടി എടുത്തിരുന്നു. ആ സമയം മുതല്‍ ഇരുവര്‍ക്കും പ്രതിയുമായി ബന്ധമുണ്ടെന്നാണ് വിവരം. പോലീസുകാര്‍ക്കെതിരെ ഉടന്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രതികള്‍ക്ക് അനാശാസ്യ കേന്ദ്രം നടത്താന്‍ പുറമേനിന്നു സഹായം ലഭിച്ചതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളിലേക്ക് കേസിന്റെ അന്വേഷണം നീളുകയാണ്.