കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽനിന്ന് പണം തട്ടിയെടുത്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽനിന്നാണ് പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്. രാമനാട്ടുകര-പന്തീരംകാവ് റോഡിൽനിന്ന് മാങ്കാവിലേക്ക് പോകുന്ന വഴിൽവെച്ചാണ് പണം കവർന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കറുത്ത ജൂപ്പിറ്റർ വാഹനത്തിൽ എത്തിയയാളാണ് പണം തട്ടിപ്പറച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാൽ എന്നയാളാണ് പണവുമായി കടന്നുകളഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വണ്ടിയിൽ കയറുമ്പോൾ ഹെൽമെറ്റ് ധരിക്കുകയും മഞ്ഞ പ്ലാസ്റ്റിക് റെയിൻ കോട്ട് ധരിക്കുകയും ചെയ്തിട്ടുണ്ട്. പന്തീരങ്കാവ് പോലീസ് അന്വേഷണം തുടങ്ങി.
Content Highlights: Pantheerankavu Bank Employee Targeted in Daylight Robbery
Published: 11 Jun 2025, 04:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented