കോവളം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേരെ സിറ്റി ഡാൻസാഫ് പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്.
വലിയവേളി പൗണ്ടുകടവ് തൈവിളാകം ഹൗസിൽ അനന്തൻ എന്ന കാർലോസ്(38), ഇയാളുടെ ഭാര്യ ബിന്ദു(33), അമ്മ ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിൽനിന്ന് ചൊവ്വാഴ്ച രാത്രി 9.30-ഓടെ പിടികൂടിയത്. ഇവരുടെ മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു.
തമിഴ്‌നാട്ടിൽ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവർ ശ്രമിച്ചത്. ബിന്ദുവിനെ നേരത്തെ സിറ്റി ഡാൻസാഫ് സംഘം വെട്ടുകാട് ബാലൻ നഗറിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ നാലുകിലോ കഞ്ചാവുമായി പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നു. തുടർന്നാണ് ഇവരെ വീണ്ടും ഡാൻസാഫ് പിടികൂടുന്നത്. കാറിന്റെ ഡിക്കിയിൽ സ്യൂട്ട് കെയ്‌സിനുള്ളിലാണ് കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്.
Content Highlights: 21 Kilos of Ganja Seized in Kovalam: Family of Three Apprehended
Published: 25 Feb 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented