കൊച്ചി: എറണാകുളം സൗത്തിൽ അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഇടപാടുകാരും നടത്തിപ്പുകാരും അടക്കം ഒൻപത് പേർ പിടിയിൽ. നടത്തിപ്പുകാരിൽ പ്രധാന കണ്ണിയും പാലക്കാട് മണ്ണാർക്കാട് സ്വദേശിയുമായ അക്ബർ അലി, ഇയാളുടെ രണ്ട് സുഹൃത്തുക്കൾ, ഇതര സംസ്ഥാനക്കാരായ ആറു സ്ത്രീകളുമടക്കമാണ് പിടിയിലായത്. വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും അടക്കം ഇവരുടെ വലയിൽ കുടുങ്ങിയതായാണ് വിവരം.
മുഖ്യ കണ്ണിയായ ഈ അക്ബർ അലി, ഇയാളുടെ സുഹൃത്തായ മുനീർ, ഒരു ഇടപാടുകാരൻ കൂടാതെ ഈ കെട്ടിടത്തിൽ താമസിച്ചിരുന്ന ആറ് സ്ത്രീകളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവർ ഉത്തരേന്ത്യൻ സ്വദേശിനികളാണ്. ഇടപ്പള്ളിയിലെ ഒരു ഓഫീസിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞായിരുന്നു ഈ സൗത്തിലെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്നത്.
അതേസമയം ആഡംബര കാറിൽ കറങ്ങുന്ന അക്ബർ അലി കൊച്ചിയിൽ രാത്രികാഴ്ചകൾ ആസ്വദിക്കാനായി ഇറങ്ങുന്ന പെൺകുട്ടികളേയും വിദ്യാർഥികളേയും ആദ്യം സുഹൃത്തുക്കളാക്കുകയും പിന്നീട് മയക്കുമരുന്ന് നൽകി വരുതിയിലാക്കിയ ശേഷം അനാശാസ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നതായും ഇതിൽ വിദ്യാർത്ഥികളും ഐടി പ്രൊഫഷണൽസുകളുമടക്കം ഉണ്ടെന്നും റിപ്പോർട്ടുണ്ട്. പെൺകുട്ടികളെ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായാണ് വിവരം.
തിങ്കളാഴ്ച രാത്രി ഏഴരയോടു കൂടിയായിരുന്നു എറണാകുളം സൗത്തിലുള്ള ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ഒൻപത് പേരടങ്ങിയ സംഘത്തെ പോലീസ് പിടികൂടിയത്. ഈ പരിശോധന പുലർച്ച വരെ നീണ്ടുപോയി. ഉത്തരേന്ത്യൻ സ്വദേശിനികളായ സ്ത്രീകളെ വീടെടുത്ത് വാടകയക്ക് താമസിപ്പിച്ചിരുന്നതും അക്ബർ അലിയായിരുന്നു. ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഹരി ഉപയോഗിച്ചതിനും വിൽപന നടത്തിയതിനുമടക്കം വിവിധ കേസുകൾ നിലവിലുണ്ട്.
അതേസമയം സൗത്തിലെ അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വിപുലീകരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പോലീസ് പിടിയിലാകാനാണ് സാധ്യത. ഇയാൾക്ക് സമാനമായി മറ്റ് ഏതെങ്കിലും സ്ഥലങ്ങളിൽ അനാശാസ്യ കേന്ദ്രമുണ്ടോ ലഹരി ബന്ധങ്ങളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്.
Content Highlights: Nine people, including the kingpin Akbar Ali, were arrested in a Kochi raid on immoral trafficking
Published: 15 Jul 2025, 01:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented