
കൊച്ചി: കാപ്പ നിയമപ്രകാരം കൊച്ചി സിറ്റി പോലീസ് പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഗുണ്ടയെ കവണ കൊണ്ട് ബസിന്റെ ചില്ല് പൊട്ടിച്ചതിന് പിടികൂടി. തോപ്പുംപടി സ്വദേശിയായ അനില്‍ തമ്പിയെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ കൂട്ടാളി അസ്‌കറും പിടിയിലായിട്ടുണ്ട്.
പള്ളുരുത്തി സുറിയാനി പള്ളിയ്ക്ക് സമീപം സര്‍വീസ് ബസിന്റെ ചില്ല് തകര്‍ത്തതിനാണ് ഇരുവരെയും അറസ്റ്റുചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
പ്രതികളെ കവണ വാങ്ങിയ കടയില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പള്ളുരുത്തി, തോപ്പുംപടി, എറണാകുളം, കളമശ്ശേരി സ്റ്റേഷനുകളില്‍ അടിപിടി, ദേഹോപദ്രവം തുടങ്ങിയ വിവിധ കുറ്റങ്ങള്‍ക്ക് അനിലിനെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കാപ്പ നിയമം ലംഘിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Content Highlights: kochi goon anil thampi palluruthy arrested for vandalizing bus glass
Published: 04 Oct 2023, 05:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented