തൃശ്ശൂര്‍: രാസലഹരിയുമായി പിടികൂടിയ ചാവക്കാട് സ്വദേശികളിലൂടെ പോലീസ് നടത്തിയ വിദഗ്ധ അന്വേഷണം എത്തിയത് കേരളത്തിലേക്ക് രാസലഹരി കടത്തുന്ന ഹരിയാണയിലെ പ്രധാനിയിലേക്ക്. ഹരിയാണയിലെ ഗുരുഗ്രാം ജില്ലയിലെ ഫാസല്‍പൂര്‍ സ്വദേശിയായ സീമ സിന്‍ഹയെ(52)യാണ് പിടികൂടിയത്. കേരളത്തിലേക്ക് രാസലഹരി കടത്തുന്നതില്‍ പ്രധാനിയും രാജ്യത്തെ പലയിടങ്ങളിലേക്കും വിദേശത്തുനിന്നും ലഹരി എത്തിക്കുന്നയാളുമാണിവരെന്ന് പോലീസ് പറയുന്നു.
ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് സ്വദേശികളായ ഫസല്‍, നെജില്‍ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയിരുന്നു. സംഭവത്തിന്റെ ഉറവിടം തേടിപ്പോയ അന്വേഷണസംഘം എത്തിയത് ബെംഗളൂരു കമ്മനഹള്ളിയിലുള്ള ഭരത് എന്ന കര്‍ണാടക സ്വദേശിയുടെ അടുത്ത്. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി, ഹരിയാണ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമായി. ഹരിയാണയിലെ ഗുരുഗ്രാമിലുള്ള സീമ സിന്‍ഹ എന്ന പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയയ്ക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ, അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെയും ഈസ്റ്റ് ഇന്‍സ്പെക്ടര്‍ എം.ജെ. ജിജോയുടെയും നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു.
പത്തോളം ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഘു സുബ്രഹ്മണ്യന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ഹരീഷ്കുമാര്‍, വി.ബി. ദീപക്, എം.എസ്. അജ്മല്‍, വി.ബി. ലിഷ, എം.സി. അഞ്ചിത എന്നിവരും ഉണ്ടായിരുന്നു.
Content Highlights: Kerala Police arrested Seema Sinha, Haryana resident, for allegedly running a large drug trafficking
Published: 05 Jul 2025, 08:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented