കോഴിക്കോട്: എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിലായി. എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് ഹമീദിനെ വർഷങ്ങൾക്കുശേഷം കാസർകോട് ആദൂരിൽനിന്ന് പിടികൂടിയത്.
2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഹമീദിനെക്കുറിച്ച് കഴിഞ്ഞ 24 വർഷമായി ഒരുവിവരവുമില്ലായിരുന്നു.
പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാസർകോട് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന് മനസിലായത്. ഇയാൾ ആദൂരിലെ ബോവിക്കാനത്ത് മത്സ്യവിൽപ്പനക്കാരനായി ജോലിചെയ്തിരുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Content Highlights: Arrest made 24 years after the 2001 murder of Jameela in Edacheri., The accused, Hameed, was hiding in Kasaragod working as a fish vendor., Police tracked the suspect using his old photograph after a long investigation.
Published: 02 May 2026, 06:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented