കോങ്ങാട്: കേരളശ്ശേരിക്ക് സമീപം കുണ്ടളശ്ശേരിയില്‍ ഒന്നേകാല്‍ കിലോ മെത്താംഫെറ്റമിനുമായി യുവതിയെയും യുവാവിനെയും കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. മങ്കര സ്വദേശി സുനില്‍ (30), മണ്ണൂര്‍ സ്വദേശി സരിത (30) എന്നിവരാണ് പിടിയിലായത്.
ഏകദേശം അരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്ന്. സുനില്‍ കുണ്ടളശ്ശേരിയില്‍ ഒരു വീട്ടില്‍ കാറ്ററിങ് സ്ഥാപനം നടത്തി വരികയായിരുന്നു. ഇയാളുടെ സഹായിയാണ് സരിത എന്ന് പോലീസ് പറഞ്ഞു.
പാലക്കാട് നാര്‍ക്കോട്ടിക് ഡിവൈഎസ്പി അബ്ദുള്‍ മുനീര്‍, ഡിവൈഎസ്പിമാരായ എം. സന്തോഷ് കുമാര്‍ (മണ്ണാര്‍ക്കാട്), മനോജ് കുമാര്‍ (ഷൊര്‍ണൂര്‍), കോങ്ങാട് സിഐ ആര്. സുജിത്കുമാര്‍, എസ്ഐ വി. വിവേക്, ചെര്‍പ്പുളശ്ശേരി എസ്ഐ ഷബീബ് റഹ്മാന്, പാലക്കാട് ഡാന്‍സാഫ് ടീം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: A young man and woman were arrested in Kerala with 1.5kg of methamphetamine worth ₹50 lakh
Published: 02 Jun 2025, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented