കൊച്ചി: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരവുമായി രണ്ട് സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ്  സ്വദേശികളായ ജയദേബ് മണ്ഡല്‍ (57), അനൂപ് മണ്ഡല്‍ (38) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. 

To advertise here,

വടയമ്പാടി ഭാഗത്ത് വച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 6.550 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഓട്ടോറിക്ഷയുടെ സീറ്റിനു പുറകുവശത്തായി പ്ലാസ്റ്റിക് ചാക്കിനുള്ളിലെ അലൂമിനിയം പാത്രങ്ങളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇവര്‍ ഓട്ടം വിളിച്ചിരുന്നത്. 

എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അന്വേഷണസംഘത്തില്‍ ഡാന്‍സാഫ് ടീമിനെ കൂടാതെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസ്, പുത്തന്‍കുരിശ് ഡിവൈഎസ്പി വി.റ്റി. ഷാജന്‍, ഇന്‍സ്‌പെക്ടര്‍ കെ പി ജയപ്രസാദ്, എസ് ഐ മാരായ കെ.ജി. ബിനോയ്, വി.ശശിധരന്‍, പി.കെ. ലാല്‍, എ എസ് ഐ കെ. സുരേഷ് കുമാര്‍, എസ്. സി. പി. ഒ മാരായ പി.ആര്‍.അഖില്‍, എ.എ. അജ്മല്‍, വിനു അബ്രഹാം, സി. പി. ഒ കെ ആനന്ദ്, എന്നിവരാണ് ഉള്ളത്.