ബെംഗളൂരു: കർണാടകത്തിലെ തുമകൂരുവിൽ ദേശീയപാതയിൽ കാറിനകത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. സ്ഫോടനത്തിന് തൊട്ടുമുൻപ് കാറിനുപുറത്തേക്ക് ചാടിയ യുവതിയും യുവതിയെ രക്ഷിക്കാൻ പുറത്തിറങ്ങിയ ഡ്രൈവറും രക്ഷപ്പെട്ടു.
സിറ താലൂക്കിലെ കല്ലമ്പെല്ലയിൽ ശനിയാഴ്ചയാണ് സംഭവം. ബെംഗളൂരു സ്വദേശി നാഗേന്ദ്രയാണ് (30)യാണ് മരിച്ചത്. കാറിനുപുറത്തേക്ക് ചാടിയ രമ്യ ഉല്ലാസിനെ(23) പരിക്കുകളോടെ തുമകൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവിലെ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യന്മാരായി ജോലിചെയ്യുന്നവരാണ് നാഗേന്ദ്രയും രമ്യയും. ബെംഗളൂരുവിൽ ജയനഗറിനടുത്തുള്ള സിദ്ധാപുരയിൽനിന്ന് വിളിച്ച ടാക്സികാറിൽ അങ്കോളയ്ക്ക് പോകുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. രമ്യയെ കാറിൽ ബലമായി കയറ്റിക്കൊണ്ടുവരുകയായിരുന്നെന്ന് പറയുന്നു. യാത്രക്കിടയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. രമ്യയെ ഇയാൾ കത്തികൊണ്ട് കുത്തി. രക്ഷപ്പെടാനായി രമ്യ കാറിനുപുറത്തേക്ക് ചാടുകയായിരുന്നു. ഉടൻ കാർ റോഡരികിൽ നിർത്തി ഡ്രൈവറും പുറത്തിറങ്ങി. ഇതോടെ കാറിന്റെ വാതിൽ നാഗേന്ദ്ര ഉള്ളിൽനിന്ന് പൂട്ടിയ ഉടൻ കാറിനുള്ളിൽ സ്ഫോടനം നടക്കുകയായിരുന്നു.
പെട്രോൾ ബോംബ് പൊട്ടിച്ച് സ്ഫോടനംനടത്തി ഇയാൾ ജീവനൊടുക്കുകയായിരുന്നെന്ന് കരുതുന്നു. കല്ലമ്പെല്ല പോലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് തുമകൂരു ജില്ലാ പോലീസ് സൂപ്രണ്ട് കെ.വി. അശോക് പറഞ്ഞു.
Content Highlights: Fatal car explosion occurred on the Tumakuru highway in Kallambella., Victim identified as 30-year-old Nagendra from Bengaluru., The woman and driver escaped before the blast occurred., Police suspect the explosion was a suicide attempt using a petrol bomb., Authorities have launched a detailed investigation into the incident.
Published: 28 Jun 2026, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented