
കരിംനഗർ: തെലങ്കാനയിലെ കരിംനഗറിൽ 24 മണിക്കൂറിനുള്ളിൽ കൊലപാതക കേസ് തെളിയിച്ച് പോലീസ്. തന്റെ പങ്കാളിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും തങ്ങളെ അപമാനിക്കുകയും ചെയ്തയാളെ, യൂട്യൂബ് വീഡിയോകൾ കണ്ട് എങ്ങനെയാണ് കൊലപാതകം ചെയ്യുക എന്ന് പഠിച്ച് കൊലപ്പെടുത്തിയ യുവാവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. പൈതരി മൊഗിലി (52) എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാരപു മഹേഷി(40)നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
കൃഷിക്കാരനായ പൈതരി മൊഗിലി കഴിഞ്ഞ വർഷം ഒരു വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്നു. ജയിൽ മോചിതനായ ശേഷം ഇയാൾ ആ സ്ത്രീയെ ശല്യം ചെയ്യുന്നത് തുടരുകയും, അവരുമായി രഹസ്യ ബന്ധമുണ്ടായിരുന്ന മഹേഷിനെ നിരന്തരം അപമാനിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവരുടെ ബന്ധത്തെക്കുറിച്ച് അടുത്ത ഗ്രാമങ്ങളിൽ മൊഗിലി പ്രചരിപ്പിച്ചത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനും കാരണമായി.
നിരന്തരമായ ശല്യവും അപമാനവും സഹിക്കവയ്യാതെയാണ് മഹേഷ് മൊഗിലിയെ കൊല്ലാൻ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി കൃത്യം നടത്തുന്നതിന് മുമ്പ് മഹേഷ് യൂട്യൂബിൽ കൊലപാതകത്തെക്കുറിച്ചും ആയുധങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ചും തിരഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.
'ശനിയാഴ്ച രാത്രി മടിപ്പള്ളി ഗ്രാമത്തിലെ പീരില (മൊഹറം) ഉത്സവത്തിൽ പങ്കെടുത്ത ശേഷം മൊഗിലി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു കലുങ്കിന് സമീപം കാത്തുനിന്ന മഹേഷ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അയാളെ പിന്നിൽ നിന്ന് ആക്രമിച്ചു. തലയിൽ ആവർത്തിച്ച് അടിച്ച ശേഷം മൊഗിലി മരിച്ചുവെന്ന് ഉറപ്പുവരുത്തി മഹേഷ് വീട്ടിലേക്ക് മടങ്ങി, രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി അവിടെ നിന്ന് രക്ഷപ്പെട്ടു.' ഹുസുറാബാദ് എസിപി മാധവി പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ മഹേഷ് കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, യൂട്യൂബ് സെർച്ച് ഹിസ്റ്ററി അടങ്ങിയ മൊബൈൽ ഫോൺ, ഇരുചക്ര വാഹനം, കൃത്യം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു.
'പരാതി ലഭിച്ചയുടൻ തന്നെ ഞങ്ങൾക്ക് ഇരയെ തിരിച്ചറിയാൻ സാധിച്ചു. പിന്നാലെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിനിടയിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, മൊബൈൽ ഫോൺ, ബൈക്ക്, വസ്ത്രങ്ങൾ എന്നിവ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എസിപി മാധവി കൂട്ടിച്ചേർത്തു.
Content Highlights: Accused Bangarapu Mahesh arrested within 24 hours of the crime. Murder planned after searching YouTube for weapon preparation and killing tactics. Motive linked to ongoing harassment and disputes over an illicit relationship. Police recovered the murder weapon, mobile evidence, and blood-stained clothing. District police initiated a rowdy sheet against the accused.
Published: 02 Jul 2026, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented