
ഡാൽ ഒഗ്ലിയോ, ആൾമാറാട്ടം നടത്തിയ ഡാൽ ഒഗ്ലിയോയുടെ മകൻ | Photo:X
റോം: വടക്കൻ ഇറ്റാലിയൻ പട്ടണമായ ബോർഗോ വിർജിലിയോയിൽ ആൾമാറാട്ടം നടത്തിയ 56-കാരൻ അറസ്റ്റിൽ. മൂന്നുവർഷത്തോളം ഗ്രാസിയേല്ല ഡാൽ ഒഗ്ലിയോ എന്ന പേരിൽ സ്വന്തം അമ്മയുടെ രൂപത്തിലാണ് ഇയാൾ വേഷം മാറി നടന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഗ്രാസിയേല്ല ഡാൽ ഒഗ്ലിയോയുടെ 82 ലക്ഷത്തോളം വരുന്ന പെൻഷൻ തുക കൈക്കലാക്കാനാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.
തിരിച്ചറിയൽ കാർഡ് പുതുക്കാൻ പ്രാദേശിക രജിസ്ട്രി ഓഫീസിലെത്തിയ ഇയാളുടെ രൂപത്തിൽ സംശയം തോന്നിയ അധികൃതർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വൃദ്ധയായ സ്ത്രീയുടെ കഴുത്തിലും കൈകളിലും താടിയിലും ഉണ്ടായിരുന്ന കറുത്ത രോമങ്ങളാണ് അധികാരികൾക്ക് സംശയമുണ്ടാക്കിയത്. തുടർന്ന് ഡാൽ ഒഗ്ലിയോയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അലക്കുമുറിയിലെ ക്ലോസറ്റിൽ സ്ലീപ്പിങ് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ അവരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവരുടെ മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും മാന്റുവ പോലീസ് പ്രിസിങ്ക്റ്റിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
മൃതദേഹം ഒളിപ്പിച്ചുവെച്ചതിനും രാജ്യത്തിനെതിരായ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ പ്രാദേശിക ജയിലിലേക്ക് മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇറ്റാലിയൻ സാമ്പത്തിക കുറ്റകൃത്യ പോലീസിന്റെ (ഗാർഡിയ ഡി ഫിനാൻസ) കണക്കുകൾ പ്രകാരം പെൻഷൻ വാങ്ങാൻ മരിച്ചയാളുകളായി ആൾമാറാട്ടം നടത്തിയതിന് വർഷവുംതോറും നിരവധി ആളുകൾ ഇറ്റലിയിൽ അറസ്റ്റ് ചെയ്യപ്പെടാറുണ്ട്. രാജ്യത്തെ മരണ രജിസ്ട്രികളും പൊതു സേവനങ്ങളും സമന്വയത്തിലല്ലാത്തതിനാൽ, മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വർഷങ്ങളെടുക്കും. അതുകൊണ്ടുതന്നെ പെൻഷൻ തട്ടിപ്പുകൾ രാജ്യത്ത് വിരളമല്ല.
Content Highlights: A 56-year-old man in Italy impersonated his deceased mother for three years, drawing attention from officials with suspicious details.
Published: 25 Nov 2025, 10:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented