ഫിറോസാബാദ്: പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ ഏജന്റിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫിറോസാബാദിലെ ഓര്‍ഡ്നന്‍സ് ഫാക്ടറി ജീവനക്കാരനായ രവീന്ദ്ര കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാകിസ്താനി ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയിലെ ഏജന്റായ യുവതിയുടെ ഹണി ട്രാപ്പില്‍ അകപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്.
അന്വേഷണസംഘം രവീന്ദ്ര കുമാറിനെ ലഖ്നൗവിലെ എടിഎസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിളിച്ചുവരുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് യുപി എടിഎസ് എഡിജി നിലാബ്ജ ചൗധരി പറഞ്ഞു. ഇയാള്‍ വിവിധ രേഖകള്‍ യുവതിക്ക് കൈമാറിയതായാണ് വിവരം. പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ ഏജന്റായ 'നേഹ' എന്ന യുവതിക്കാണ് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്.
രവീന്ദ്ര കുമാര്‍ എന്നയാള്‍ ഒരു പാക് ഐഎസ്ഐ ഏജന്റിന് രഹസ്യ വിവരങ്ങള്‍ കൈമാറിയതായി എടിഎസിനും മറ്റ് അന്വേഷണഏജന്‍സികള്‍ക്കും വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രവീന്ദ്ര കുമാറിനെ ആദ്യം ആഗ്ര യൂണിറ്റാണ് ചോദ്യം ചെയ്തത്. പിന്നാലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. നേഹ എന്ന യുവതിക്ക് ഇയാള്‍ വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്.- എഡിജി ചൗധരിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഹണിട്രാപ്പ് ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും എടിഎസ് എഡിജി കൂട്ടിച്ചേര്‍ത്തു. വിവിധ ഘട്ടങ്ങളിലായി ഇയാള്‍ വിവരങ്ങള്‍ കൈമാറിയതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ജോലി ചെയ്യുന്ന ഓര്‍ഡ്നന്‍സ് ഫാക്ടറിയിലെ ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ട് ,സ്റ്റോര്‍ റസീപ്റ്റുകള്‍, സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കൈമാറിയതായും ചൗധരി പറഞ്ഞു.
Content Highlights: Indian man honey trapped by Pak ISI agent shared sensitive information arrested
Published: 14 Mar 2025, 09:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented