കട്ടപ്പന: യുവതിയുടെ ചിത്രം അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നരിയമ്പാറ കണ്ണമ്പള്ളില്‍ വീട്ടില്‍ ജിയോ ജോര്‍ജിനെ(23)യാണ് അറസ്റ്റ് ചെയ്തത്. 

To advertise here,

പ്രധാന പ്രതികള്‍ മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ കട്ടപ്പനയിലെ മൊബൈല്‍ ഷോപ്പില്‍നിന്ന് വാങ്ങിയത് ഇയാളാണ്. മൊബൈല്‍ ഷോപ്പില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസില്‍ സഹോദരങ്ങളായ കറുകച്ചേരില്‍ ജെറിന്‍, ജെബിന്‍ എന്നിവരെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.