
ആഗ്ര (യു.പി): ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തിയ തമിഴ്‌നാട് എക്സ്പ്രസിലെ ജനറൽ കോച്ചിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്യൂട്ട്കേസ്. ബുധനാഴ്ചയാണ് സംഭവം.
തിങ്കളാഴ്ച രാത്രി പത്തിന് ചെന്നൈ സെൻട്രലിൽനിന്ന് യാത്രയാരംഭിച്ച തീവണ്ടി ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ഗ്വാളിയോറിൽ എത്തിയപ്പോഴാണ് സ്യൂട്ട്കേസ് ശ്രദ്ധയിൽപ്പെട്ടത്. ജനറൽ കോച്ചിന്റെ പിൻഭാഗത്തായി സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിൽനിന്ന് രക്തത്തിന് സമാനമായ ദ്രാവകം ഒലിച്ചിറങ്ങുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു.
അപ്പോഴേക്കും വണ്ടി ഗ്വാളിയോർ വിട്ടു. ഗ്വാളിയോർ പോലീസ് തൊട്ടടുത്ത സ്റ്റേഷനായ ആഗ്ര കന്റോൺമെന്റിലെത്തി വിവരമറിയിച്ചതിനെത്തുടർന്ന് റെയിൽവേ പോലീസ് പെട്ടി പരിശോധിച്ചു.
ശരീരഭാഗങ്ങൾ പൊതിഞ്ഞിരുന്ന കടലാസിൽ ചെന്നൈയുമായി ബന്ധപ്പെട്ട ലോഗോ ഉണ്ടായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ അങ്ങോട്ട് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കണ്ടെടുത്ത അവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
എപ്പോഴാണ്, ആരാണ് ഈ സ്യൂട്ട്കേസ് കോച്ചിൽ കൊണ്ടുവെച്ചത് എന്ന് കണ്ടെത്താനായി റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഈ വണ്ടിയിൽ ആകെ രണ്ട് ജനറൽ കോച്ചുകളേ ഉള്ളൂ.
Content Highlights: Human remains discovered in an abandoned suitcase on the Tamil Nadu Express. Incident reported at Agra Cantt railway station after suspicious odor and leakage. Investigation linked to Chennai Central due to packaging evidence. Police are currently analyzing CCTV footage from multiple railway stations. Remains sent for post-mortem to determine identity and cause of death.
Published: 06 Aug 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented