കൂത്തുപറമ്പ്(കണ്ണൂര്‍): സബ്ജയിലിനകത്തേക്ക് ലഹരിവസ്തുക്കള്‍ എറിഞ്ഞു കൊടുത്ത സംഭവത്തില്‍ മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തില്ലങ്കേരി ആലയാട്ടെ ചെറുവയല്‍ ഹൗസില്‍ കെ. രാരീഷ് (32), മാങ്ങാട്ടിടം വടക്കേക്കര ഹൗസില്‍ പി.ജി. ഷിനോജ് (32), മാങ്ങാട്ടിടം അയ്യപ്പന്‍തോട് ദേവു സദനത്തില്‍ അഭിറാം (24) എന്നിവരെയാണ് കൂത്തുപറമ്പ് എസ്.ഐ. ടി.അഖില്‍ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ടാണ് പുറത്തുനിന്ന് ജയിലിനകത്തേക്ക് ലഹരിവസ്തുക്കള്‍ എറിഞ്ഞു കൊടുക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. കാറിലെത്തിയ സംഘം മുന്‍സിഫ് കോടതിക്കടുത്തുനിന്ന് സബ് ജയിലിനകത്തേക്ക് പൊതികള്‍ എറിഞ്ഞുകൊടുക്കുകയായിരുന്നു.
കോടതി വളപ്പിലുണ്ടായിരുന്ന അഭിഭാഷകരാണ് മതിലിന് മുകളിലൂടെ സാധനങ്ങള്‍ എറിയുന്നത് കണ്ടത്. അഭിഭാഷകര്‍ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ജയിലര്‍മാര്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തി. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: drugs smuggling to koothuparamba subjail three arrested
Published: 22 Sept 2024, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented