മലപ്പുറം: വളാഞ്ചേരിയില്‍ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനര്‍ജനിയിലെ അധ്യാപികയ്ക്കെതിരെയാണ് ഇരുപത്തഞ്ചുകാരി പൊലീസില്‍ പരാതി നല്‍കിയത്.
വീട്ടിലെത്തിയ യുവതിയുടെ കയ്യിലെ പാട് മാതാവ് ശ്രദ്ധിക്കുകയായിരുന്നു. ആദ്യം ബോള്‍ തട്ടിയതാണെന്നാണ് പറഞ്ഞത്. പൊള്ളലിന്റെ പാടാണെന്ന് മനസ്സിലായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. അധ്യാപിക ചൂടുവെള്ളമൊഴിച്ചതാണെന്ന് ഒടുവിലാണ് പറഞ്ഞതെന്ന് മാതാവ് പറഞ്ഞു.
അതേസമയം, ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. ഓട്ടോറിക്ഷയില്‍വെച്ച് പൊള്ളലേറ്റെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Content Highlights: Hand of differently-abled woman scalded with hot water; complaint filed against teacher, valanchery
Published: 26 Aug 2025, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented