
കോട്ടയം: സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ച സംഭവത്തിൽ നടനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് കൂടി ചുമത്തി പോലീസ്. പുതിയ വകുപ്പ് ചുമത്തി പുതുക്കിയ എഫ്ഐആർ ഇന്ന് വൈകീട്ട് കോടതിയിൽ സമർപ്പിക്കും. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കോട്ടയം എംസി റോഡിൽ നാട്ടകത്തുവെച്ചാണ് അപകടം നടന്നത്.
ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വലിയതോതിൽ പ്രചരിച്ചിരുന്നു. നാട്ടകം ഗവ. കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണംവിട്ട് തങ്കരാജിനെ ഇടിക്കുകയായിരുന്നു.
സംഭവസമയം സിദ്ധാർഥ് മദ്യലഹരിയിലായിരുന്നു എന്ന് പോലീസിന്റെ പരിശോധനയിൽ തെളിഞ്ഞിരുന്നു. മരിച്ച തങ്കരാജ് ലോട്ടറി വിൽപനക്കാരനായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തങ്കരാജ് ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് പോലീസ് സിദ്ധാർഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം കൂടി ചുമത്തിയത്.
Content Highlights: Actor Siddharth Prabhu charged with culpable homicide not amounting to murder after his car hit and killed a pedestrian. Updated FIR filed. Read details.
Published: 02 Jan 2026, 04:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented