ഹൈദരാബാദ്: മൊബൈൽ ആപ്പ് വഴി പണം സമ്പാദിക്കുന്നതിന് ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതിന് ദമ്പതികൾ അറസ്റ്റിലായി. വീഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കളുമായി ദമ്പതികൾ ആപ്പിൽ ആക്‌സസ് ലിങ്കുകൾ പങ്കുവെക്കുമായിരുന്നു. ലൈവ് സ്ട്രീമിൽ ഇവർ മുഖംമൂടി ധരിച്ചാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.
കാർ ഡ്രൈവറായ 41 വയസ്സുള്ള ഭർത്താവും 37 വയസ്സുള്ള ഭാര്യയുമാണ് അറസ്റ്റിലായത്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗ്ഗമായാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസിനോട് ദമ്പതികൾ സമ്മതിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
Content Highlights: hyderabad couple arrested for live streaming sex, Fee Ranging From Rs 500 To 2000
Published: 27 Jun 2025, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented