ചേര്‍ത്തല: ഏറ്റുമാനൂരില്‍നിന്നുകാണാതായ ജെയ്‌നമ്മയെ കൊലപ്പെടുത്തിയതായ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയില്‍ സ്ത്രീകള്‍ കാണാതായ കേസുകള്‍ പുനഃപരിശോധനയ്ക്ക്. അഞ്ചുവര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് വള്ളാകുന്നത് വെളി സിന്ധു (48)വിന്റെ കേസും വീണ്ടും പരിശോധിക്കുന്നു.

To advertise here,

കാണാതായ മൂന്നു സ്ത്രീകള്‍ക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചേര്‍ത്തല സ്വദേശിനി സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണസാധ്യത.

അര്‍ത്തുങ്കല്‍ പോലീസ് നാലുവര്‍ഷം അന്വേഷിച്ച് അവസാനിപ്പിച്ച കേസ് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020 ഒക്ടോബര്‍ 19-ന് തിരുവിഴയില്‍നിന്നാണ് കാണാതായത്. 

മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചതിനുശേഷം ക്ഷേത്രദര്‍ശനത്തിനെന്നുപറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി. തുടര്‍ന്ന്, എങ്ങോട്ടുപോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. മകളുടെ വിവാഹനിശ്ചയത്തിനു രണ്ടുദിവസം മുന്‍പാണ് സിന്ധുവിനെ കാണാതായത്.