ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. കൂടാതെ, മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്തുനിന്നും ഒരു മുളക്കഷ്ണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയും മക്കളുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സമീപവാസികളുമായി ഇയാൾക്ക് കാര്യമായ സമ്പർക്കമൊന്നും ഉണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം സന്തോഷ് തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് ഒരു പെൺകുട്ടി ഇയാൾക്കെതിരെ മുഹമ്മ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് ഞായറാഴ്ച പോലീസ് സന്തോഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: 53-year-old Santhosh found dead inside his house in Thanneermukkom, Cherthala., Injuries found on his head and face, with a bamboo piece recovered nearby., The deceased was living alone while his wife and children lived elsewhere., A police complaint was recently filed against him by a girl at Muhamma police station., Police have initiated a detailed investigation into the death.
Published: 06 Sept 2026, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented