ചെങ്ങന്നൂർ: റോഡരികിൽനിന്ന് കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്നും പണം തട്ടിയ കേസിൽ ബിജെപി വനിതാ ബ്ലോക്ക് പഞ്ചായത്തംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം തിരുവൻവണ്ടൂർ വനവാതുക്കര തോണ്ടറപ്പടിയിൽ വലിയ കോവിലാൽ വീട്ടിൽ സുജന്യ ഗോപി ( 42 ), കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസസിൽ സലിഷ് മോൻ (46) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ വാഴാർമംഗലം കണ്ടത്തിൽ കുഴിയിൽ വിനോദ് എബ്രഹാമിൻ്റെ പരാതിയിലാണ് കേസ്സെടുത്തുത്.
കഴിഞ്ഞ 14- ന് രാത്രിയാണ് എടിഎം കാർഡ് അടങ്ങുന്ന വിനോദിൻ്റെ പേഴ്സ് നഷ്ടപ്പെട്ടത്. കല്ലിശ്ശരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ട ശേഷം തിരിച്ചു വരുന്ന വഴി പേഴ്സ് നഷ്ടപ്പെടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സലിഷ് മോന് പേഴ്സ് ലഭിച്ചു. ഈ വിവരം സലിഷ് സുജന്യയെ അറിയിച്ചു.
തുടർന്ന് ഇരുവരും ചേർന്ന് 15- നു രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനുർ, പാണ്ടനാട്, മാന്നാർ ഭാഗങ്ങളിലേ എടിഎം കൗണ്ടറുകളിൽ ബൈക്കിൽ എത്തി 25,000 രൂപയോളം പിൻവലിച്ചു . എടിഎം കാർഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് തുക പിൻവലിച്ചതെന്ന് പോലീസ് പറയുന്നു.
തുക പിൻവലിച്ചതായി കാട്ടി ബാങ്കിൻ്റെ മെസേജുകൾ വിനോദിന് ഫോണിൽ ലഭിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
Content Highlights: BJP Leader, Auto Driver Arrested for ATM Theft
Published: 18 Mar 2025, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented