
ഭോപ്പാൽ: മധ്യപ്രദേശിലെ മെൻഡോരിയിലെ രത്തിബാദിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് പിടിച്ചെടുത്തത് 52 കിലോ സ്വർണവും 10 കോടി രൂപയും. ഭോപ്പാൽ പോലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരിച്ചിലിനിടയിലാണ് ഇവ കണ്ടെത്തിയത്.
സ്വർണത്തിന് ഏതാണ്ട് 42 കോടി രൂപ മൂല്യം വരും. ഇത് ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും ആദായനികുതി വകുപ്പും. ഉപേക്ഷിക്കപ്പെട്ട കാർ കിടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെൻഡോരിയിലെത്തിയതെന്ന് ഭോപ്പാൽ സോൺ-1 ഡി.സി.പി പ്രിയങ്ക ശുക്ല പ്രതികരിച്ചു.
കാർ പരിശോധിച്ചപ്പോൾ അകത്ത് ഏഴ് ബാഗുകൾ ശ്രദ്ധയിൽപ്പെട്ടു. കാർ തുറന്ന് ഈ ബാഗുകൾ പരിശോധിച്ചപ്പോഴാണ് സ്വർണവും പണക്കെട്ടുകളും കണ്ടത്. ഭോപ്പാലിൽ താമസിക്കുന്ന ഗ്വാളിയർ സ്വദേശി ചേതൻ സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.സി.പി പറഞ്ഞു.
Content Highlights: Bhopal police and Income Tax dept seized 52kg gold and 10 crore cash from an abandoned car
Published: 20 Dec 2024, 05:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented