ബെംഗളൂരു: പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ നിയമവിദ്യാർഥിനിയെ സുഹൃത്തിന്റെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. 22-കാരിയായ അമൃതയാണ് കൊല്ലപ്പെട്ടത്. പ്രതി സൂര്യയെ ബെംഗളൂരുവിലെ എച്ച്.എ.എൽ. ഓൾഡ് എയർപോർട്ട് റോഡിലെ കോടിഹള്ളിയിൽനിന്ന് പിടികൂടി.
കഴിഞ്ഞ ജൂലായ് 13-ന് റോഡിൽ നിരവധിപേർ നോക്കിനിൽക്കേ സൂര്യ അമൃതയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ വ്യാഴാഴ്ച മരിച്ചു. സംഭവത്തിൽ ജീവൻ ഭീമാനഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അമൃതയും പ്രതി സൂര്യയുടെ സഹോദരൻ ധനുഷും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, ധനുഷ് മുൻപ് ഒരു വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഇത് മറച്ചുവെച്ചാണ് അമൃതയുമായി പ്രണയബന്ധത്തിലേർപ്പെട്ടത്. ഇതറിഞ്ഞ അമൃത ധനുഷുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ധനുഷിന്റെകൂടി അറിവോടെയാണ് ഈ കൊലപാതകമെന്ന് സൂചനയുണ്ട്. സംഭവത്തിൽ ജീവൻ ഭീമാനഗർ പോലീസ് കേസെടുത്തു.
Published: 16 Jul 2026, 02:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented