ബാലരാമപുരം: ലോട്ടറിക്കട കുത്തിത്തുറന്ന് വിഷു ബമ്പർ ഉൾപ്പെടെയുള്ള ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു. ബാലരാമപുരം കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാനഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ലക്കി സെന്ററിൽനിന്നാണ് ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് കടയടച്ച് നാരായണൻ വീട്ടിൽ പോയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോൾ പുറകിലത്തെ വാതിൽ കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തിയതോടുകൂടി നടത്തിയ അന്വേഷണത്തിലാണ് ലോട്ടറി ടിക്കറ്റുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും മോഷണംപോയതായി കണ്ടെത്തിയത്.
ബാലരാമപുരം പോലീസിൽ പരാതി നൽകിയതിനെ ത്തുടർന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
Content Highlights: Burglary at Lakshmi Lucky Center in Balaramapuram., Theft of Vishu Bumper lottery tickets worth 1.5 lakhs., Approximately 6,000 rupees in cash also stolen from the shop., Police investigation is currently underway following a formal complaint.
Published: 18 May 2026, 08:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented