തൃശ്ശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വില്‍പ്പന നടത്തിയ അസി. ജയിലറെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അസി. ജയിലര്‍ ഷംസുദ്ദീന്‍ ആണ് അറസ്റ്റിലായത്. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍നിന്ന് ബീഡി പൊതികള്‍ കണ്ടെടുത്തത്.  200 രൂപ വിലയുള്ള ഒരു ബണ്ടിൽ ബീഡി ഷംസുദ്ദീന്‍ 4,000 രൂപയ്ക്കായിരുന്നു തടവുകാര്‍ക്ക് വിറ്റിരുന്നത്. ഇയാള്‍ സെന്‍ട്രല്‍ ജയിലില്‍ ജോലിയിലിരിക്കെ അരി മറച്ചുവിറ്റ കേസിലും നടപടി നേരിട്ടിരുന്നു.

To advertise here,