ആറന്മുള: യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച് കടന്നയാൾ പോലീസ് പിടിയിൽ. ചെങ്ങന്നൂർ മുളക്കുഴ അരീക്കര മംഗലത്ത് വീട്ടിൽ രഞ്ജിത്ത് (42)-നെയാണ് ആറന്മുള പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ ദർശനത്തിനായി വന്ന യുവതിയുടെ സ്കൂട്ടറാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിന് മുന്നിൽ സ്കൂട്ടർ പാർക്കുചെയ്തശേഷം യുവതി ക്ഷേത്രത്തിലേക്ക് പോയി. ദർശനം കഴിഞ്ഞ് മടങ്ങിവരുംമുൻപ് പ്രതി സ്കൂട്ടറുമായി കടന്നുകളഞ്ഞു. ഉച്ചയോടെ ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അന്വേഷണം ആരംഭിച്ച പോലീസ് സ്ഥലത്തെ ഒട്ടേറെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. പോലീസിന്റെ ഡേറ്റാബേസിലുണ്ടായിരുന്ന പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. ശനിയാഴ്ച വൈകീട്ടോടെ കിടങ്ങന്നൂർ ഭാഗത്തുനിന്ന് സ്കൂട്ടറിൽ പ്രതി സഞ്ചരിച്ചുവരുന്നതായി മനസ്സിലാക്കിയ പോലീസ് നാൽക്കാലിക്കലിൽ വാഹനം തടഞ്ഞു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്ത് സ്കൂട്ടറുമായി റോഡിൽ തെന്നിവീണു. പ്രതിയെയും മോഷണമുതലായ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
ചെങ്ങന്നൂർ, പന്തളം, ആറന്മുള, അടൂർ, കിളിമാനൂർ തുടങ്ങിയ സ്റ്റേഷനുകളിലെ മോഷണക്കേസിൽ പ്രതിയാണ് രഞ്ജിത്ത് എന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. വി.സജു, എസ്.ഐ. ആഷിൽ രവി, സി.പി.ഒ.മാരായ അനീഷ്, ജിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡുചെയ്തു.
Content Highlights: Suspect Ranjith (42) arrested for stealing a scooter from a temple parking area., Police used CCTV footage to track and identify the repeat offender., The accused was apprehended in Kidangannoor while attempting to flee., The suspect is involved in multiple theft cases across Chengannur, Pandalam, and Adoor.
Published: 01 Jun 2026, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented