ആലപ്പുഴ: കിടങ്ങറ പാലത്തിന് താഴെ നിന്നും ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ രാമങ്കരി പോലീസ് പിടികൂടി. കായൽപുറം വയലാറ്റ് വീട്ടിൽ റിനോജ് തോമസ് (40), കിഴക്കേത്തറയിൽ വീട്ടിൽ മാർട്ടിൻ ഫ്രാൻസിൻ (36) എന്നിവരാണ് പിടിയിലായത്.

To advertise here,

ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് പ്രതികൾ പോലീസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും വില്പനയ്ക്ക് കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.