ചെറുവത്തൂര്‍(കാസര്‍കോട്): സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമൈബയ്ക്കും കുടുംബത്തിനും കേള്‍ക്കേണ്ടിവന്നത് മരണവാര്‍ത്ത. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളില്‍ വാടകവീട്ടിലായിരുന്നു താമസം.
രണ്ടുമാസം മുന്‍പാണ് ചീമേനി വലിയപൊയില്‍ ഉച്ചിത്തിടിലില്‍ സ്വന്തമായി ഭൂമിവാങ്ങി കൊച്ചുവീട് വെച്ചത്. ഭാഗികമായി പൂര്‍ത്തിയായ വീട്ടിലാണ് ഉമൈബയും മക്കള്‍ ബിലാലും നദീനും താമസം. മകള്‍ ഷഹനയും (20) സജ്ജാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. നടിയും മോഡലുമൊക്കെയായി ജീവിതം കരുപ്പിടിച്ചുവരവെയാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ഭര്‍ത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടില്‍ തൂങ്ങിമരിച്ചതായി വിവിരം ലഭിച്ചത്.
ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പോലീസിനോട് പറഞ്ഞത്. രണ്ടുമാസമായി വലിയപൊയിലില്‍ താമസിക്കുന്ന കുടുംബത്തെക്കുറിച്ച് സമീപവാസികള്‍ക്ക് കൃത്യമായ വിവരമൊന്നുമില്ല.
ചെറുവത്തൂര്‍കാര്‍ക്കറിയില്ല മോഡലും നടിയുമായ ഷഹനയെ
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ മോഡലും നടിയുമായ ഷഹനയെ കോഴിക്കോട്ട് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു വെള്ളിയാഴ്ചത്തെ പ്രധാന വാര്‍ത്ത. ചാനലുകാരുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരുടെ നീണ്ടനിര ചെറുവത്തൂരിലെത്തി.
മണിക്കൂറുകളോളം തിരഞ്ഞിട്ടും തിരിച്ചറിയാനായില്ല. ഒടുവിലാണ് ചീമേനി ഗ്രാമപ്പഞ്ചായത്തിലെ വലിയപൊയില്‍ ഉച്ചിത്തിടിലില്‍ ഷഹനയുടെ ഉമ്മയും സഹോദരങ്ങളും അടുത്തിടെ താമസമാക്കിയിട്ടുണ്ടെന്ന വിവരമറിഞ്ഞത്.
അന്വേഷിച്ചെത്തിയവര്‍ക്ക് അടച്ചിട്ട വീടാണ് കാണാന്‍ കഴിഞ്ഞത്. ഇവരെക്കുറിച്ച് ഒന്നുമറിയില്ലെന്ന് സമീപവാസികളും പറയുന്നു.
Content Highlights: Actress and model Shahana Death case
Published: 14 May 2022, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented