
കൊട്ടിയം: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂടെ താമസിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം ശാരീരികമായി ഉപദ്രവിച്ച േകസിലെ പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. ഇരവിപുരം തെക്കുംഭാഗം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ റെയ്മണ്ട് ജോസഫ് (41) ആണ് അറസ്റ്റിലായത്.
ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ട ഇയാള്‍ രണ്ടുവര്‍ഷത്തിലേറെ ഇവരെ ഒപ്പം താമസിപ്പിച്ചു. ഇക്കാലയളവില്‍ യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും പതിവായി. സ്വകാര്യരംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ഭര്‍ത്താവിന്റെ പക്കല്‍നിന്ന് നാലുലക്ഷം തട്ടിയെടുത്തതായും പോലീസ് പറയുന്നു.
യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് ഇന്‍സ്പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ ജയേഷ്, ആന്റണി, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡു ചെയ്തു.
Content Highlights: accused arrested for stealing gold and cash from woman
Published: 30 Mar 2022, 07:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented