നബാര്‍ഡിന്റെ സബ്‌സിഡറി സ്ഥാപനമായ നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ (നബ്‌കോണ്‍സ്) ഒന്‍പത് ഒഴിവ്. നാല് തസ്തികയിലെ ഒഴിവ് തിരുവനന്തപുരത്താണ്. സോണല്‍ കോഓര്‍ഡിനേറ്റര്‍ എന്ന തസ്തികയുടെ ഒഴിവ് വിവിധ ജില്ലകളിലാണ്. കരാര്‍ നിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.  

To advertise here,

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍.

ടീം ലീഡര്‍ (ബാങ്കിങ് എക്‌സ്‌പേര്‍ട്ട്)1: ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് എം.ബി.എ. 20 വര്‍ഷത്തെ പ്രവൃത്തിപരിചയം. 55 വയസ്സ്.

അഗ്രികള്‍ച്ചര്‍ എക്‌സ്‌പേര്‍ട്ട്1: അഗ്രി ബിസിനസ് മാനേജ്‌മെന്റ് ബിരുദാനന്തരബിരുദം/ പി.ജി.ഡി.എം. അഞ്ചുമുതല്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയം. 40 വയസ്സ്. 

പോസ്റ്റ് ഹാര്‍വസ്റ്റ്‌ മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട്1: ഫുഡ് ടെക്‌നോളജി/ ഫുഡ് സയന്‍സ്/ ഫുഡ് പ്രോസസിങ്/ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് മാനേജ്‌മെന്റ് ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. അഞ്ചുമുതല്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയം. 40 വയസ്സ്.

 എം.ഐ.എസ്. എക്‌സ്‌പേര്‍ട്ട്1: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ.ടി.  ബി.ടെക്. മൂന്നുമുതല്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. 35 വയസ്സ്.  

സോണല്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ്5: അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഫഷണല്‍ ബിരുദം. ഒന്നുമുതല്‍ രണ്ടുവര്‍ഷത്തെ  പ്രവൃത്തിപരിചയം.  

വിശദവിവരങ്ങള്‍ക്കായി www.nabcons.com എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25.