ഒരേസമയം ഒന്നിലധികം സിലിക്കണ്‍ വാലി കമ്പനികളില്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഇന്ത്യന്‍ ടെക് പ്രൊഫഷണല്‍ സോഹം പരീഖ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. മെയ് മാസത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ സൈനിക സംഘര്‍ഷം ചൂണ്ടിക്കാട്ടി Leaping AI സഹസ്ഥാപകന്‍ അര്‍ക്കാഡി ടെലിജിനെ വൈകാരികമായി സ്വാധീനിച്ചതായി ടെലിജിന്‍ വ്യക്തമാക്കുന്നു.

To advertise here,

ഇന്ത്യന്‍ ടെക്കിയുടെ ഒന്നിലധികം കമ്പനികളിലെ വെളിപ്പെടുത്താതെയുള്ള ഒരേസമയമുള്ള ജോലിയെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് ദിവസങ്ങള്‍ക്ക് ശേഷമാണ് Leaping AI സഹസ്ഥാപകനായ ടെലിജിന്‍ ഈ അവകാശവാദം ഉന്നയിച്ചത്.

'ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ താന്‍ 'സംഘര്‍ഷ' മേഖലയിലാണെന്ന് നടിച്ചുകൊണ്ട് പരീഖ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ടെലിജിന്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ സമയമത്രയും അദ്ദേഹം മുംബൈയിലായിരുന്നുവെന്നും ടെലിജിന്‍ അരോപിക്കപ്പെട്ടു.

മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കടുത്ത സൈനിക സംഘര്‍ഷം നടന്ന സമയത്താണ് പരീഖുമായുള്ള ചാറ്റ് നടന്നതെന്ന് ടെലിജിന്‍ അവകാശപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. 

'10 മിനിറ്റ് അകലെ ഒരു ഡ്രോണ്‍ വെടിവെച്ചിട്ടുവെന്നും തന്റെ വീടിനടുത്തുള്ള ഒരു കെട്ടിടത്തിന് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചുവെന്നും പരീഖ് പറഞ്ഞതായി ടെലിജിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

പരിഖ് ഒരേ സമയം നിരവധി കമ്പനികളില്‍ ജോലിചെയ്തതായി മിക്‌സ്പാനലിന്റെ മുന്‍ സിഇഒ സുഹൈല്‍ ദോഷി എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരേസമയം ഒന്നിലധികം ജോലികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ പരീഖിനെ പിരിച്ചുവിട്ടതായും ദോഷി പറഞ്ഞു. നിരവധി പേര്‍ ഇത് സത്യമാണെന്ന് പ്രസ്താവിച്ച് രംഗത്തെത്തി.

ടെക് ഷോയായ TBPNലെ ഒരു അഭിമുഖത്തില്‍ പരീഖ് ആരോപണങ്ങളോട് പ്രതികരിച്ചു, ആരോപണങ്ങള്‍ക്ക് പിന്നിലെ സത്യം തുറന്നു സമ്മതിച്ചു.

'ഇത് സത്യമാണ്, ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്ക് അഭിമാനമില്ല. സാമ്പത്തിക സാഹചര്യങ്ങളാണ് കാരണം. ആരും ആഴ്ചയില്‍ 140 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എനിക്ക് അത് അത്യാവശ്യമായിരുന്നു. ഞാന്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു- പരീഖ് പറഞ്ഞു.

മറ്റ് എന്‍ജിനീയര്‍മാരുടെയോ എഐI ടൂളുകളുടെയോ സഹായമില്ലാതെ താന്‍ ഏല്‍പ്പിച്ച ജോലികള്‍ വ്യക്തിപരമായി കൈകാര്യം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ താന്‍ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള പുതിയ സ്റ്റാര്‍ട്ടപ്പായ ഡാര്‍വിന്‍ എന്ന എഐ സ്ഥാപനത്തില്‍ ചേരുകയാണെന്ന് പരിപാടിയില്‍ പറഞ്ഞു. എന്നാല്‍, ഇത്തവണ കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കില്ലെന്ന് പരീഖ് വ്യക്തമാക്കി.

ഡാര്‍വിന്റെ സ്ഥാപകനും സിഇഒയുമായ സഞ്ജിത് ജുനേജയും പരീഖിന്റെ കഴിവുകളില്‍ വിശ്വാസം പ്രകടിപ്പിച്ച് പ്രസ്താവന പുറത്തിറക്കി.

'സോഹം അവിശ്വസനീയമാംവിധം കഴിവുള്ള ഒരു എന്‍ജിനീയറാണ്, ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവുകളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,' ജുനേജ പറഞ്ഞു.