ഹസിജയുടെ ഈ നീക്കം 48 മണിക്കൂറിനുള്ളിൽ ഫലംകാണാൻ തുടങ്ങിയിയെന്നാണ് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളായ 1,90,440 പേരിൽ, 88 ശതമാനം പേരെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.

പല ക്ഷേമപദ്ധതികളുടെയും പ്രയോജനം പാവപ്പെട്ടവർക്ക് ലഭിക്കാറില്ല. ഉദ്യോഗസ്ഥരുടെ അലംഭാവം അടക്കമുള്ളവയാണ് കാരണം. ഇതുമൂലം പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങൾ പലപ്പോഴും പ്രതിസന്ധിയിലാകുന്നു. ഈ പ്രശ്‌നത്തിന് വ്യത്യസ്തമായ വഴിയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്നതിലൂടെ ശ്രദ്ധനേടുകയാണ് രാജസ്ഥാനിലെ ഒരു ജില്ലാ കളക്ടർ.
രാജ്‌സമന്ദ് ജില്ലയിലെ മുഴുവൻ പാവപ്പെട്ടവരും ദാരിദ്ര്യ നിർമാർജന പദ്ധതികളിൽ ഉൾപ്പെടുന്നതുവരെശമ്പളം വാങ്ങില്ലെന്ന്പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ കളക്ടർ. അരുൺ കുമാർ ഹസിജ. വേറിട്ട പ്രതിജ്ഞയെടുക്കാനുള്ള കാരണം എന്താണെന്നും അദ്ദേഹം വിശദീകരിക്കുന്നു. 'ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ രണ്ട് വഴികളുണ്ട്. ഒന്നുകിൽ അവരെ സമ്മർദ്ദത്തിലാക്കി ജോലി പൂർത്തിയാക്കാൻ നിർബന്ധിക്കാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയിലൂടെ അവരെ പ്രചോദിപ്പിക്കാം. രണ്ടാമത്തേതാണ് ഞാൻ തിരഞ്ഞെടുത്തത്. ഞാനവരെ പ്രചോദിപ്പിക്കാനായി ഒരു പ്രതിജ്ഞ എടുത്തു. ഇതിലൂടെ ജില്ലയിലെ എൻ റോൾമെന്റ് ജോലി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്' - കളക്ടർ എൻഡിടിവിയോട് പറഞ്ഞു.
രാജസ്മന്ദ് ജില്ലയിൽ ഏകദേശം 30,000 പേർ ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇതിൽ പ്രധാനമായും മൂന്ന് പദ്ധതികളുടെ ഗുണഭോക്താക്കളാണുള്ളത്. 1. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സൗജന്യ റേഷൻ അല്ലെങ്കിൽ ഗോതമ്പ് ലഭിക്കുന്നവർ. 2. മാതാപിതാക്കളുടെ പിന്തുണ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള പാലൻഹാർ യോജനയുടെ ഗുണഭോക്താക്കൾ. 3. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന സ്ത്രീകൾ, വിധവകൾ, പ്രായമായവർ എന്നിവർ. മിക്കവർക്കും ഈ പദ്ധതികളുടെ രൂപത്തിലുള്ള സർക്കാർ സഹായം അവരുടെ നിലനിൽപ്പിന് നിർണായകമാണ്.
'ഉദ്യോഗസ്ഥരുടെ ശമ്പളം 10 ദിവസം വൈകിയാൽ പോലും പലരും വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കുട്ടികളുടെ സ്‌കൂൾ ഫീസ്, ഇഎംഐകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, മറ്റ് ചെലവുകൾ തുടങ്ങി, ഓരോരുത്തരുടെയും ജീവിതചക്രം അവരുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ശമ്പളത്തിൽ 10 ദിവസത്തെ കാലതാമസം ജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് എന്റെ സ്റ്റാഫ് മനസ്സിലാക്കണമെന്നാണ് ഞാൻ കരുതുന്നത്. സർക്കാർ ഒരു മാസം നൽകുന്ന 1,500 രൂപ മാത്രം ലഭിക്കുന്നപാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുക. പരിശോധനളും മറ്റുതടസങ്ങളും കാരണം ആ തുക മൂന്ന് മാസത്തേക്ക് വൈകിയാൽ അത് എന്തൊരു അനീതിയാണ്' - ഹസിജ ചൂണ്ടിക്കാട്ടുന്നു.
ഹസിജയുടെ ഈ നീക്കം 48 മണിക്കൂറിനുള്ളിൽ ഫലംകാണാൻ തുടങ്ങിയിയെന്നാണ് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളായ 1,90,440 പേരിൽ, 88 ശതമാനം പേരെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ ജോലികൾ ഇനിയും ബാക്കിയുണ്ട്.
പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. സൗജന്യ റേഷൻ ലഭിക്കുന്ന എൻഎഫ്എസ്എ(NFSA) ഗുണഭോക്താക്കൾക്കും അനാഥരായ കുട്ടികളുടെ കാര്യത്തിലും സമാനമായ കാര്യക്ഷമത ഉണ്ടാകുമെന്നാണ് ഹസിജ പ്രതീക്ഷിക്കുന്നത്. ശമ്പളം വാങ്ങില്ലെന്ന പ്രതിജ്ഞ തന്റേത് മാത്രമാണെന്നും അത് മറ്റൊരാൾക്കുമേലും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. 'എന്റെ ഉദ്യോഗസ്ഥർ ഈ പരിശോധന പൂർത്തിയാക്കുന്നത് വരെ, ഞാൻ എന്റെ ജനുവരിയിലെ ശമ്പളം വാങ്ങില്ല,' അദ്ദേഹം പറഞ്ഞു. ജനുവരി 31-നകം ജോലി പൂർത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Rajasthan District Collector pledges no salary until all poor are enrolled in welfare schemes. Inspiring initiative to ensure timely benefits.
Published: 19 Jan 2026, 01:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented