തിരുവനന്തപുരം: കാലാവധി തികച്ച് റദ്ദായ പി.എസ്.സി. റാങ്ക്പട്ടികയിൽനിന്ന് കെ.എസ്.ഇ.ബി.യിൽ മസ്ദൂർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി. 2017-ൽ റദ്ദായ റാങ്ക്പട്ടികയിൽനിന്ന് 872 പേർക്ക് നിയമനം നൽകാനാണ് ഹൈക്കോടതി നിർദേശം.
യോഗ്യതാവ്യവസ്ഥ മറികടന്ന് നിയമിച്ച പെറ്റി കോൺട്രാക്ടർമാരെ ഒഴിവാക്കി അന്നത്തെ റാങ്ക്പട്ടികയിൽനിന്ന് നിയമനം നടത്തണം. റാങ്ക്പട്ടികയിലുള്ളവർ ഫയൽചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് പി.എം. മനോജിന്റെ ഉത്തരവ്.
2013 സെപ്റ്റംബറിൽ നിലവിൽവന്ന റാങ്ക്പട്ടികയിൽ 15,000-ത്തോളം പേരുണ്ടായിരുന്നു. മൂന്നുവർഷ കാലാവധിക്കുള്ളിൽ 4012 പേർക്ക് നിയമനശുപാർശ നൽകി. 2016-17 കാലയളവിൽ പെറ്റി കോൺട്രാക്ടർമാരിൽനിന്ന് മുൻഗണനാപട്ടിക തയ്യാറാക്കി മസ്ദൂർ തസ്തികയിൽ കെ.എസ്.ഇ.ബി. നിയമനം നടത്തിയിരുന്നു.
ഇവരിൽ 624 പേർ എസ്.എസ്.എൽ.സി. വിജയിച്ചവരും 248 പേർ ജില്ലമാറി നിയമനം നേടിയവരുമാണ്. ഇത് ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു.
വിരമിച്ചവരെ താത്കാലികാടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി. നിയമിക്കുന്നതിനെതിരേയും വിധിയിൽ പരാമർശമുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ താത്കാലികനിയമനം നടത്തുന്നതിന് അതത് സ്ഥലത്തെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ പട്ടിക ഉപയോഗിക്കണമെന്നാണ് വിധിയിൽ പറയുന്നത്.
Content Highlights: KSEB Mazdoor recruitment: High Court mandates appointments from expired 2017 rank list, benefiting 872 individuals. Learn more & click!
Published: 07 Feb 2026, 08:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented