
തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മ ഉയർന്നതോതിൽ തുടരുന്നു. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലത്തെ തൊഴിൽസേന സർവേപ്രകാരം കേരളനഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനം. സ്ത്രീകളിൽ ഇത് 12.6 ശതമാനവും പുരുഷൻമാരിൽ 6.5 ശതമാനവുമാണ്.
2024 ഒക്ടോബർ-ഡിസംബർ പാദത്തിലെ സർവേഫലമാണിത്. കഴിഞ്ഞവർഷം ഇതേ കാലത്തെ 10.3 ശതമാനത്തിൽനിന്ന് തൊഴിലില്ലായ്മ കാര്യമായി താഴ്ന്നുവെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലാത്തവരുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നു. തൊഴിലില്ലായ്മയിൽ അഞ്ചാംസ്ഥാനത്താണ് കേരളം. ഒഡിഷയ്ക്കും ബിഹാറിനും (8.7 ശതമാനം) തൊട്ടുതാഴെ.
15മുതൽ 29വരെ പ്രായമുള്ള കേരളത്തിലെ യുവജനങ്ങളിൽ 18.6 ശതമാനം ആണുങ്ങളും 35.6 ശതമാനം പെണ്ണുങ്ങളും തൊഴിലില്ലാത്തവരാണെന്ന് സർവേ പറയുന്നു. ആഴ്ചയിലെ തൊഴിലില്ലാ ദിനങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ. തൊഴിലിന് ആവശ്യമുണ്ടായിട്ടും ആഴ്ചയിൽ ഒരുദിവസവും ഒരുമണിക്കൂർപോലും തൊഴിൽ ലഭിക്കാത്തവരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്. കേരളത്തിൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം മെച്ചപ്പെടുന്നതായി സർവേ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ-ഡിസംബറിൽ 19.9 ശതമാനമായിരുന്നത് 21.9 ശതമാനമായി ഉയർന്നു. കേരളത്തിലെ നഗരങ്ങളിൽ സ്ത്രീത്തൊഴിലാളികളിൽ 68.51 ശതമാനവും സേവനമേഖലയിലാണ്. കാർഷികവൃത്തിയിൽ 11.76 ശതമാനംപേരും കായികാധ്വാനംവേണ്ട തൊഴിൽമേഖലയിൽ 19.74 ശതമാനം പേരും ജോലിചെയ്യുന്നു.
നഗരങ്ങളിലെ തൊഴിലില്ലായ്മ കൂടുതൽ
| ജമ്മു-കശ്മീർ | 13.1 % |
| ഹിമാചൽപ്രദേശ് | 10.4 % |
| രാജസ്ഥാൻ | 9.7 % |
| ഒഡിഷ | 8.7 % |
| ബിഹാർ | 8.7 % |
| കേരളം | 8.6 % |
| ഛത്തീസ്ഗഢ് | 8.6 % |
കുറവ്
| ഗുജറാത്ത് | 3% |
| ഡൽഹി | 3.1% |
| ഹരിയാണ | 4.7% |
| കർണാടക | 4.9% |
Content Highlights: Kerala`s urban unemployment rate stands at 8.6%, with women facing 12.6%.
Published: 04 Apr 2025, 07:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented