കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനുകീഴില്‍ സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്ന സി-ഡാക്ക് 530 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എന്‍ജിനീയര്‍-250, സീനിയര്‍ എന്‍ജിനീയര്‍-200, പ്രോജക്ട് മാനേജര്‍ 50, പ്രോജക്ട് അസോസിയേറ്റ്-30 എന്നിങ്ങനെയാണ് ഒഴിവുകള്‍. കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം. 

To advertise here,

തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പുണെ, പട്ന, ജമ്മു, സില്‍ചര്‍, ഗുവാഹാട്ടി, ശ്രീനഗര്‍, ഛണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.