ലോകത്തിലെ ഏറ്റവും പ്രശസ്തമായ റേസിങ് ട്രാക്കുകളിൽ ഒന്നാണ് ജർമനിയിലെ നർബർഗ്രിങ്. എഫ്1, ടൂറിങ് കാർ ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ ഒട്ടേറെ മോട്ടോർസ്പോർട്സ് ഫോർമാറ്റുകൾ ഇവിടെ നടക്കാറുണ്ട്. കൂടാതെ, കാർ നിർമാതാക്കൾക്ക് സ്പീഡ് റെക്കോർഡുകൾ പരിശോധിക്കാനും ഈ ട്രാക്ക് ഉപയോഗിക്കുന്നു.
എന്നാലിപ്പോൾ വലിയൊരു അപകടത്തിനാണ് ഈ റേസ് ട്രാക്ക് സാക്ഷ്യംവഹിച്ചിരിക്കുന്നത്. പോർഷെ GT3 RS, ബിഎംഡബ്ല്യു M2 സൂപ്പർ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റൻഫാർട്ടൻ എന്ന റൈഡിങ് സെഷനിടെയാണ് അപകടം. സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ട്രാക്കിലെ വളവ് തിരിഞ്ഞു വരികയായിരുന്നു ഇരുവാഹനങ്ങളും. അതിനിടെ പിന്നിലുണ്ടായിരുന്ന ബിഎംഡബ്ല്യു M2-വിന് നിയന്ത്രണം നഷ്ടമായി GT3 RS-മായി കൂട്ടിയിടിച്ചശേഷം ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തകരുകയും പോർഷെ കത്തിയമരുകയുമായിരുന്നു. അഗ്നിഗോളമായി മാറിയതിനാൽ GT3 RS പൂർണമായി നശിച്ചു.
ബിഎംഡബ്ല്യു M2-ന്റെ മുൻഭാഗം മുഴുവനായി തകർന്നിട്ടുണ്ട്. അതേസമയം, രണ്ട് ഡ്രൈവർമാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ആരുടെ പിഴവാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. എന്നാൽ പോർഷെ, ബിഎംഡബ്ല്യു പക്ഷമായി തിരിഞ്ഞ് സാമൂഹികമാധ്യമങ്ങളിൽ പരസ്പരം ഏറ്റുമുട്ടലുകൾ തുടരുകയാണ്.
Content Highlights: Porsche GT3 RS Crashes With BMW M2 At racing circuit
Published: 08 Jul 2025, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented