വൈദ്യുത, സിഎൻജി, ബിഎസ്6 വാണിജ്യ വാഹനങ്ങൾ മാത്രമേ നവംബർ ഒന്നുമുതൽ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂവെന്ന്
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. 2025ലെ വായു മലിനീകരണം ലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
'2025 നവംബർ ഒന്നു മുതൽ ഡൽഹിയിലേക്ക് വരുന്ന ഏതൊരു വാഹനവും ബിഎസ്6, സിഎൻജി അല്ലെങ്കിൽ ഇലക്ട്രിക് (ഇവി) വാണിജ്യ വാഹനമായിരിക്കണം. കാലഹരണപ്പെട്ട വാഹനങ്ങളെ തിരിച്ചറിയാനും തടയാനുമായി എല്ലാ പ്രവേശന കവാടങ്ങളിലും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ (എഎൻപിആർ) ക്യാമറകൾ സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഈ ക്യാമറകളുടെ പരിധിയിൽ വാഹനം വരുമ്പോൾ തന്നെ അത് കാലഹരണപ്പെട്ട വാഹനമാണെന്നും മലിനീകരണം വ്യാപിപ്പിക്കുന്നുണ്ടെന്നും മനസ്സിലാകും. അതിനാൽ അവയെ കണ്ടെത്തുകയും ഉടൻ തടയുകയും ചെയ്യും. ഈ ക്യാമറകൾ എല്ലാ പെട്രോൾ പമ്പുകളിലും സ്ഥാപിക്കും', വാർത്താസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പദ്ധതിയുടെ ഭാഗമായി, ക്ലൗഡ് സീഡിങ്ങ് വഴി ഡൽഹിക്ക് ഉടൻ ആദ്യത്തെ കൃത്രിമ മഴ ലഭിക്കുമെന്നും ഐഐടി കാൺപുരിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഒരു പൈലറ്റ് പ്രോജക്റ്റിനും സർക്കാർ അംഗീകാരം നൽകിയെന്നും അവർ അറിയിച്ചു. കൂടാതെ, മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളിൽ മിസ്റ്റ് സ്പ്രേയറുകൾ സ്ഥാപിക്കുകയും എല്ലാ ഉയരം കൂടിയ കെട്ടിടങ്ങളിലും ആന്റി-സ്‌മോഗ് ഗണ്ണുകൾ സ്ഥാപിക്കുകയും ചെയ്യും. ഡൽഹിയിലെ വലിയ മലിനീകരണ പ്രശ്നം നമുക്ക് ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയും, രേഖ ഗുപ്ത വ്യക്തമാക്കി.
Content Highlights: Only EV, CNG & BS6 Commercial Vehicles to be allowed Delhi from Nov 1
Published: 04 Jun 2025, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented