ഗിഗ് രംഗത്ത് ജോലിചെയ്യുന്നവരെ ലക്ഷ്യമിട്ട് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓല പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി. ഗിഗ്, ഗിഗ് പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇന്ത്യന് വിപണിയില്‍ അവതരിപ്പിച്ചത്. 2025 ഏപ്രില്‍ മുതലാകും ബുക്ക് ചെയ്തവര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്യുക.  പോര്‍ട്ടബിള്‍ ബാറ്ററി സംവിധാനമാണ് ഗിഗ് സ്‌കൂട്ടറിന്റെ സവിശേഷത. മാത്രമല്ല അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കുന്ന മോഡലുകളാണിത്. 

To advertise here,

ഗിഗ് വേരിയന്റിന് 250 വാട്ട് ഇലക്ട്രിക് മോട്ടറാണ് ഉള്ളത്. പരമാവധി വേഗം 25 കിലോമീറ്ററാണ്.  ഡ്രം ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ പിന്നില്‍ സാധനങ്ങള്‍ വെയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് ഗിഗ് വേരിയന്റിനുള്ളത്. 12 ഇഞ്ചാണ് ചക്രങ്ങള്‍. പരമാവധി വേഗം 25 കിലോമീറ്റരായതിനാല്‍ രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെ ഉപയോഗിക്കാനാകും. നിലവില്‍ ഇതിന് വിലയിട്ടിരിക്കുന്നത് 39,999 രൂപയാണ്.   

placeholder
ഗിഗ് പ്ലസിന് 45 കിലോമീറ്ററാണ് പരമാവധി വേഗം. 1.5 കിലോവാട്ട് മോട്ടറാണ് സ്‌കൂട്ടറിന്റെ കരുത്ത്.  മറ്റ് സൗകര്യങ്ങള്‍ ഗിഗ് വേരിയന്റിന് സമാനമാണ്. രണ്ട് വേരിയന്റുകള്‍ക്ക് 1.5 കിലോവാട്ട് ബാറ്ററി പാക്കാണ് കൊടുത്തിരിക്കുന്നത്.  ഗിഗ് പ്ലസിന് രണ്ട് ബാറ്ററികള്‍ ഉപയോഗിക്കാനാകും. ഒരെണ്ണം ഉപയോഗിച്ചാല്‍ 81 കിലോമീറ്ററാണ് പരമാവധി പോകാനാകുക. രണ്ടും ഉപയോഗിച്ചാല്‍ 157 കിലോമീറ്റര്‍ റേഞ്ച് കിട്ടും. ഗിഗ് വേരിയന്റിന് പരമാവധി 112 കിലോമീറ്ററാണ് റേഞ്ച് കിട്ടുക.

വിവിധ കമ്പനികള്‍ക്കുവേണ്ടി സ്വതന്ത്രമായി ജോലി ചെയ്യുന്നവരാണ് ഗിഗ് രംഗത്തുള്ളവര്‍. ഉദാഹരണത്തിന് ഫുഡ് ഡെലിവറി രംഗത്തുള്ളവര്‍. ഈ രംഗത്ത് തന്നെ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഗിഗ് പ്ലസ് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്.